വാഷിംഗ്ടൺ : കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് വളരെയധികം നേട്ടമുണ്ടായിട്ടുണ്ടെന്ന് ടെസ്ല സിഇഒ എലോൺ മസ്ക് . യുഎസിൽ എച്ച്-1ബി വിസകളെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടെയാണ് മസ്കിന്റെ ഈ പ്രസ്താവന നടത്തി.
ആഗോള കമ്പനികളിലെ ഉന്നത സ്ഥാനങ്ങളിൽ ഇന്ത്യൻ വംശജരായ ആളുകളുടെ സാന്നിധ്യത്തെക്കുറിച്ചും എലോൺ മസ്ക് പരാമർശിച്ചു. “പാശ്ചാത്യ കമ്പനികളിലെ ഞങ്ങളുടെ എല്ലാ സിഇഒമാരും ഇന്ത്യൻ വംശജരാണ്” സെറോദയുടെ സഹസ്ഥാപകനായ നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിൽ മസ്ക് പറഞ്ഞു. “ലോകമെമ്പാടുമുള്ള ബുദ്ധിമാനായ ആളുകളെ അമേരിക്ക വളരെക്കാലമായി ആകർഷിച്ചിട്ടുണ്ട്, ഇത് ഇന്ത്യയിൻ നിന്നുള്ള കുടിയേറ്റത്തിനും കാരണമായി. അമേരിക്കയിലേക്ക് വന്ന കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.” മസ്ക് പറഞ്ഞു.
എന്നാൽ എച്ച്-1ബി വിസകളോടുള്ള ഡൊണാൾഡ് ട്രംപിന്റെ സമീപനത്തെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ഈ വിഷയത്തിൽ പ്രസിഡന്റിന്റെ സമീപനം സന്തുലിതവും സാമാന്യബുദ്ധിയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. വിദേശ തൊഴിലാളികളെ തുടക്കത്തിൽ മാത്രമേ വരാൻ ട്രംപ് അനുവദിക്കൂ എന്നും, അങ്ങനെ യുഎസിൽ പുതിയ ഫാക്ടറികൾ സ്ഥാപിക്കുമ്പോൾ വലിയ കമ്പനികൾക്ക് ജോലി ആരംഭിക്കാൻ കഴിയുമെന്നും, എന്നാൽ ഭാവിയിൽ അമേരിക്കൻ തൊഴിലാളികൾക്ക് മാത്രമേ ആ സ്ഥലങ്ങളിൽ ജോലി ലഭിക്കൂ എന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
പ്രസിഡന്റിന്റെ ചിന്താഗതി പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശ കമ്പനികൾ അമേരിക്കയിൽ നിക്ഷേപിക്കുകയാണെങ്കിൽ അവർ അമേരിക്കക്കാരെ നിയമിക്കണമെന്ന് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമപരമായ കുടിയേറ്റത്തെ പിന്തുണച്ച ട്രംപ്, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പരിശീലിപ്പിക്കാൻ ആയിരക്കണക്കിന് വിദേശികളെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.

