പാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഫോഴ്സ്മെന്റ് ഏജൻസികളുടെയും സേനാ മേധാവികളുടെയും യോഗം വിളിച്ചുചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ . വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കുന്നത് തടയാനുള്ള തന്ത്രത്തിന് അന്തിമ രൂപം നൽകാനാണ് നീക്കം . ബീഹാർ ചീഫ് സെക്രട്ടറിയും ഡിജിപിയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറോടൊപ്പം ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പുകളിൽ ഓരോ നിയമ നിർവ്വഹണ ഏജൻസിയും സജീവവും പ്രതിരോധപരവുമായ നടപടികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, സ്ഥാനാർത്ഥിത്വത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും രഹസ്യ ചെലവുകൾ തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും ആലോചനയുണ്ട്.
അന്തർസംസ്ഥാന അതിർത്തികളിലൂടെയും അന്താരാഷ്ട്ര അതിർത്തികളിലൂടെയും കള്ളക്കടത്ത് സാധനങ്ങൾ, മയക്കുമരുന്ന്, മദ്യം, വ്യാജ കറൻസി ഉൾപ്പെടെയുള്ള പണം എന്നിവയുടെ വിനിമയം തടയുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും. അതേസമയം ബീഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും .

