മംഗളൂരു : ധർമ്മസ്ഥല ഗ്രാമപഞ്ചായത്ത് പരിധിയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ നിർബന്ധിതമായി കുഴിച്ചിട്ടതായുള്ള പരാതിയിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കി . കഴിഞ്ഞ ദിവസം ധർമ്മസ്ഥലയിൽ എത്തിയ എസ്ഐടി 13 സ്ഥലങ്ങൾ അടയാളപ്പെടുത്തി.
ഈ ഭൂമിയിൽ കുഴിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല . അതേസമയം, എസ്ഐടി ഉദ്യോഗസ്ഥർ ഹെൽപ്പ്ലൈൻ നമ്പർ ആരംഭിക്കുകയും 0824-2005301 എന്ന നമ്പറിൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നേത്രാവതി നദിയുടെ തീരത്ത് നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് . അതനുസരിച്ച്, ഇന്നലെ ആ സ്ഥലം എസ്.ഐ.ടി കുഴിച്ചിരുന്നു . കനത്ത മഴയ്ക്കിടയിൽ, കനത്ത സുരക്ഷയോടെ തിരച്ചിൽ നടത്തി. എന്നാൽ ഒരു അസ്ഥികൂടവും കണ്ടെത്തിയില്ല. പിന്നീട്, പരാതിക്കാരൻ കാട്ടിയ രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥലങ്ങളിലും എസ്.ഐ.ടി സംഘം തിരച്ചിൽ നടത്തി. എന്നാൽ ഒന്നും കണ്ടെത്തിയില്ല.

