ന്യൂഡൽഹി : ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ചിത്രത്തിൽ നിന്ന് മായുകയാണ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുൽ വീണ്ടും ഹരിയാനയിലെ വോട്ട് ചോറി ആരോപണവുമായി എത്തിയത്.
എന്നാൽ ഇതൊന്നും ഏറ്റില്ലെന്ന സൂചനയാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലം പറയുന്നത് . ഇപ്പോൾ വോട്ടർമാർ തേടുന്നതും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്ന പറഞ്ഞ രാഹുൽ എങ്ങോട്ട് മുങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഇതേക്കുറിച്ചുള്ള ട്രോളുകളും നിറഞ്ഞിരിക്കുന്നു. “മഹാസഖ്യം തോൽക്കാൻ പ്രധാന കാരണം വോട്ട് ചോറി പോരാട്ടക്കാരനായ രാഹുൽ ഗാന്ധിയാണെന്നും , ബോംബ് പൊട്ടിക്കാൻ പോയിട്ട് പടക്കം പൊട്ടിക്കാൻ പോലും അറിയാത്ത നേതാവാണ് രാഹുൽ എന്നുമാണ് ചില കമന്റുകൾ .
അതേസമയം ബീഹാറില്‍ കൂടി തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ 91ാമത്തെ പരാജയമായി മാറും. ഒമ്പത് എക്സിറ്റ് പോളുകളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത് . രാഹുല്‍ ഗാന്ധിയുടെ ഏറ്റവും നാണം കെട്ട പരാജയം 2014, 2019, 2024 വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.

