ന്യൂഡൽഹി : ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നതായി സൂചന. തീരുവകളെച്ചൊല്ലി യുഎസുമായുള്ള സംഘർഷത്തിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത് .ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ( എൻഎസ്എ) അജിത് ഡോവലും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്നത് .
അതിർത്തികളിൽ സ്ഥിരത പുനഃസ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇതാണ് ശരിയായ സമയമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇരു രാജ്യങ്ങളുടെയും വികസനം ത്വരിതപ്പെടുത്തും
എൻഎസ്എ ഡോവലുമായി സുപ്രധാന കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് വാങ് യി പറഞ്ഞു . ‘ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. . കഴിഞ്ഞ വർഷം അവസാനം പ്രത്യേക പ്രതിനിധികളുടെ 23-ാമത് റൗണ്ട് ചർച്ചകൾ വളരെ മികച്ചതായിരുന്നു. ആ കൂടിക്കാഴ്ചയിലെ ചില പ്രശ്നങ്ങൾ പരിഹരിക്കാനും അതിർത്തികളിൽ സ്ഥിരത നിലനിർത്താനും ഞങ്ങൾ സമ്മതിച്ചു, അത് പ്രധാനമാണെന്ന് മനസിലായി.
അതിർത്തികളിൽ ഇപ്പോൾ സ്ഥിരത പുനഃസ്ഥാപിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.ഇന്ത്യൻ ഭാഗത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ അജിത് ഡോവലിന്റെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ഇപ്പോൾ നമുക്ക് ഒരു പ്രധാന അവസരമുണ്ട്,” വാങ് യി പറഞ്ഞു.

