പത്തനംതിട്ട ; സെപ്റ്റംബർ 20 ന് പത്തനംതിട്ടയിൽ നടക്കുന്ന പ്രഥമ ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി . ഡി.എം.കെ.യിലെ പാർട്ടി സഹപ്രവർത്തകർ ഹിന്ദുമതത്തെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയപ്പോൾ മൗനം പാലിച്ചയാളാണ് സ്റ്റാലിൻ . സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ ഹിന്ദു വിശ്വാസത്തെ അപമാനിക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാരെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ഹിന്ദുക്കളോടും അയ്യപ്പ ഭക്തരോടും മാപ്പ് പറഞ്ഞില്ലെങ്കിൽ സ്റ്റാലിനും , മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നതിനെ എതിർക്കുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു . ശബരിമലയിൽ ഭക്തർക്കെതിരെ പോലീസ് നടപടി സ്വീകരിക്കാനും കേസുകൾ ഫയൽ ചെയ്യാനും ഉത്തരവിട്ട വ്യക്തിയാണ് പിണറായി വിജയൻ .
‘ ഹിറ്റ്ലർ ജൂതന്മാരെ ആഘോഷിക്കുന്നത് പോലെയും, രാഹുൽ ഗാന്ധി സത്യം പറയുന്നത് പോലെയും, ഒസാമ ബിൻ ലാദൻ സമാധാനത്തിന്റെ അപ്പോസ്തലനാകുന്നത് പോലെയും, ഹമാസ്/ജമാഅത്ത് ഇസ്ലാമി മറ്റ് മതസ്ഥരെ ബഹുമാനിക്കുന്നത് പോലെയും, കോൺഗ്രസ്/ഇന്ത്യ സഖ്യം രാജവംശങ്ങളെയും അഴിമതിയെയും ഉപേക്ഷിക്കുന്നത് പോലെയുമാണ് കോൺഗ്രസ്, സിപിഐ(എം), ഡിഎംകെ തുടങ്ങിയ ഇന്ത്യ സഖ്യകക്ഷികൾ ശബരിമലയിൽ പോകുന്നത് .‘ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ ഈ നീക്കത്തെ “ഏറ്റവും വലിയ കാപട്യം” എന്നാണ് വിശേഷിപ്പിച്ചത് . തമിഴ്നാട്ടിലെ ഹിന്ദു സംഘടനകളുടെ ക്ഷണങ്ങൾ സ്റ്റാലിൻ നിരസിച്ചെങ്കിലും കേരളത്തിലെ കോൺക്ലേവിൽ പങ്കെടുക്കാൻ സമ്മതിച്ചിരുന്നുവെന്നും തമിഴിസൈ സൗന്ദരരാജൻ ചൂണ്ടിക്കാട്ടി.
അതേസമയം ക്ഷണത്തെ ന്യായീകരിച്ച് , ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി . സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ ആദ്യത്തെ ഒത്തുചേരലാണെന്ന് പറഞ്ഞു.
കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, ആയിരക്കണക്കിന് ഭക്തർ എന്നിവരുടെ പങ്കാളിത്തം ഉള്ള പരിപാടി ശബരിമലയെ ആഗോള തീർത്ഥാടന പദവിയിലേക്ക് ഉയർത്തുമെന്നാണ് ആചാരങ്ങളും പാരമ്പര്യങ്ങളും പാലിച്ചുകൊണ്ട് കോൺക്ലേവ് നടക്കുമെന്നും 3,000 പ്രതിനിധികൾ പങ്കെടുക്കുമെന്നും വാസവൻ പറഞ്ഞു.
“ലോകമെമ്പാടുമുള്ള അയ്യപ്പന്മാരെ കേൾക്കാനുള്ള അവസരമാണിത്. ഭക്തർക്ക് താമസം, വൈദ്യസഹായം, പ്രത്യേക ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്നും “ വാസവൻ പറഞ്ഞു .
രാജീവ് ചന്ദ്രശേഖർ “സ്വപ്നത്തിൽ ജീവിക്കുകയാണ്” എന്ന് പറഞ്ഞുകൊണ്ട് ബിജെപിയുടെ പ്രതിഷേധ ഭീഷണിയെ എതിർത്ത് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി . “അയ്യപ്പ സമ്മേളനത്തിനായി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ഉപമുഖ്യമന്ത്രിയെയും ക്ഷണിച്ചപ്പോൾ, അവർ വരുമെന്ന് പറഞ്ഞു. അവരെ തടയുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ന് രാജീവ് ഇതിനെക്കുറിച്ച് ഒരു സ്വപ്നം കണ്ടെന്നാണ് ഞാൻ കരുതുന്നത്. കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ തടയുമെന്ന് നിങ്ങൾ പറയുന്നത് ഇങ്ങനെയാണോ? കേന്ദ്ര പിന്തുണയുടെ അഹങ്കാരത്തോടെയാണ് അങ്ങനെ പറയുന്നത്. കേരളത്തിൽ അതൊന്നും സംഭവിക്കില്ല,” ശിവൻകുട്ടി പറഞ്ഞു.

