പട്ന : ബീഹാർ സ്ത്രീകൾക്ക് നവരാത്രി സമ്മാനമായി പതിനായിരം രൂപ അക്കൗണ്ടിലേയ്ക്ക് .ദിവസങ്ങൾക്ക് മുമ്പ്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരംഭിച്ച വനിതാ തൊഴിൽ പദ്ധതി മുഖ്യമന്ത്രി വനിതാ റോസ് ഗർ യോജന വഴിയാണ് ഓരോത്തരുടെയും അക്കൗണ്ടിലേയ്ക്ക് 10,000 രൂപ നൽകിയിരിക്കുന്നത് .
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.സാമൂഹിക പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. സ്വയംസഹായ സംഘങ്ങളുമായി ബന്ധമുള്ള വിദഗ്ധര്‍ അവരുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പരിശീലനം നല്‍കും
സംസ്ഥാനത്തെ 75 ലക്ഷം വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും . പദ്ധതിനിർവഹണത്തിനായി ആകെ 7,500 കോടി രൂപ ചെലവഴിക്കും . സ്ത്രീകളെ ആത്മനിർഭർ ആക്കുന്നതിനും, സ്വയം തൊഴിൽ ഉപജീവന മാർഗങ്ങളിലൂടെ ശാക്തീകരിക്കുന്നതിനുമാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത് .ഉദ്ഘാടന ദിവസമായ ഇന്ന് ആദ്യഘട്ടമെന്നോണം 75 ലക്ഷം പേരുടെ അക്കൗണ്ടിലേയ്ക്കാണ് 10,000 രൂപയുടെ ആദ്യ ഗഡു കൈമാറുക .

