പട്ന : ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ അഭിമാനം . തങ്ങൾക്ക് ജനിച്ച മകൾക്ക് ‘ സിന്ദൂർ ‘ എന്ന് പേരിട്ട് മാതാപിതാക്കൾ . ബീഹാറിലെ സന്തോഷ് മണ്ഡൽ- രാഖി കുമാരി ദമ്പതികൾക്ക് കുഞ്ഞ് പിറന്നത് ഇന്ത്യ പാകിസ്ഥാനിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയ ദിവസമാണ് . അതുകൊണ്ട് തന്നെ കുഞ്ഞിന് എന്ത് പേര് നൽകണമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് സംശയമുണ്ടായില്ല. “പാകിസ്ഥാനെതിരായ വിജയവും ഒരേ ദിവസം ഞങ്ങളുടെ മകളുടെ ജനനവും ഞങ്ങളുടെ കുടുംബത്തിന് അഭിമാനകരമായ കാര്യമാണ് “ – സന്തോഷ് മണ്ഡൽ പറഞ്ഞു.
വലിയ അഭിമാനകരമായ കാര്യമാണിതെന്ന് ബന്ധുക്കളായ കുന്ദൻ കുമാറും സിമ്പിൾ ദേവിയും പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടത്തിയ സൈനികർക്കുള്ള തങ്ങളുടെ ആദരാവാണിതെന്നും സന്തോഷ് മണ്ഡൽ പറഞ്ഞു. ബീഹാറിലെ കതിഹാർ ജില്ലയിലെ ബാൽത്തി മഹേഷ്പൂർ ഗ്രാമവാസികളാണിവർ .
ദമ്പതികളുടെ മകൾ ജനിച്ച സ്വകാര്യ നഴ്സിംഗ് ഹോമായ കതിഹാർ സേവാ സദന്റെ മാനേജർ പപ്പു കുമാർ, ഓരോ ഇന്ത്യക്കാരനിലും ദേശസ്നേഹം എത്രത്തോളം ആഴത്തിൽ പ്രതിധ്വനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ പ്രവൃത്തിയെന്നും അഭിപ്രായപ്പെട്ടു.

