ലക്നൗ : കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന ആതിക് അഹമ്മദിന്റെ ഇളയ മകൻ അബാൻ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ഝാൻസിയിലായിരുന്നു അപകടം . അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു .
ജയിലിൽ കഴിയുന്ന സഹോദരനെ കാണാൻ പ്രയാഗ്രാജിൽ നിന്ന് ഝാൻസിയിലേക്ക് പോകുമ്പോൾ അബാൻ സഞ്ചരിച്ചിരുന്ന വെളുത്ത ഹ്യുണ്ടായ് ക്രെറ്റ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. അബാനും സുഹൃത്ത് സോനുവും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടം നടന്നപ്പോൾ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി . അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
നിരവധി ക്രിമിനൽ കേസുകൾ ഉള്ള ഗുണ്ടാനേതാവായിരുന്നു ആതിക് അഹമ്മദ് . ഉമേഷ് പാൽ കൊലപാതക കേസിൽ പ്രതിയായിരുന്ന ആതികും, മകൻ ആസാദ് അഹമ്മദും പൊലീസ് എങ്കൗണ്ടറിലാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ മകൻ അലി അഹമ്മദ് നിലവിൽ ജയിലിലാണ്. ഗുണ്ടാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
മറ്റൊരു മകൻ ഉമർ അഹമ്മദ് ലഖ്നൗ ജയിലിലാണ്. പോലീസ് രേഖകൾ പ്രകാരം 11 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്.ആതിക് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇപ്പോഴും ഒളിവിലാണ്. ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷൈസ്ത

