പാലക്കാട്: സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയ്ക്കിടെ നഴ്സിനെ പാമ്പ് കടിച്ചു. പാലക്കാട് ചാലിശ്ശേരി ഹെൽത്ത് സെന്ററിലെ മിസിരിയ എന്ന നഴ്സിനെയാണ് പാമ്പ് കടിച്ചത്. മിസിരിയ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുമ്പാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്.
നില ഗുരുതരമായതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി ഐസിയുവിൽ കഴിഞ്ഞിരുന്ന മിസിരിയയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് പറയപ്പെടുന്നു. സംഭവം പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആശുപത്രി പരിസരം കാട്മൂടിക്കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

