ഡബ്ലിൻ: ഗാർഡ മാനേജ്മെന്റിനെതിരായ പരാതിയിൽ ഗാർഡയ്ക്ക് തിരിച്ചടി. വർക്ക് ഫ്രം ഹോം അനുവദിച്ചതിൽ വിവേചനം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാർഡ ജോസഫ് ജോയ്സി വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനെ സമീപിച്ചത്. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് കമ്മീഷൻ കണ്ടെത്തുകയായിരുന്നു. ലോംഗ്ഫോർഡ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ജോസഫ്.
കോവിഡ് 19 സമയത്ത് ആസ്തമ രോഗിയായ ജോസഫിനോട് വർക്ക് ഫ്രം ഹോമിലേക്ക് പോകാൻ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഇത് വിവേചനമാണെന്ന് കാട്ടിയായിരുന്നു ജോസഫ് പരാതി നൽകിയത്. എന്നാൽ മാനേജ്മെന്റ് 1998 ലെ തൊഴിൽ തുല്യതാ നിയമം ലംഘിച്ചിട്ടില്ലെന്ന് വർക്ക്പ്ലേസ് റിലേഷൻ കമ്മീഷൻ കണ്ടെത്തി. അതേസമയം ജോസഫിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്ന നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുണ്ടായി ആറ് മാസം കഴിഞ്ഞാണ് പരാതി ലഭിച്ചതെന്ന് വിലയിരുത്തിയ കമ്മീഷൻ മാനേജ്മെന്റിനെ അനുകൂലിക്കുകയായിരുന്നു.

