ന്യൂഡൽഹി ; പാക് ഭീകരത ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ . ശശി തരൂരിന് ശേഷം മോദി സർക്കാരിനെ പ്രശംസിക്കുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് ആനന്ദ് ശർമ്മ.
‘ സുപ്രധാന നീക്കം ‘ എന്നാണ് ആനന്ദ് ശർമ്മ ഈ മോദി സർക്കാരിന്റെ ഈ നയതന്ത്ര ഇടപെടലിനെ വിശേഷിപ്പിച്ചത്. ഭീകരതയ്ക്കെതിരായ സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു . ഈ തീരുമാനത്തിലൂടെ പാകിസ്ഥാനെക്കുറിച്ചുള്ള സത്യം ലോകത്തിന് മുന്നിൽ വെളിപ്പെടും.-അദ്ദേഹം പറഞ്ഞു . വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഖത്തർ, എത്യോപ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എംപിമാരുടെ സംഘത്തിൽ ആനന്ദ് ശർമ്മയും ഉൾപ്പെടുന്നു.
“ഇന്ത്യ രക്തം ചൊരിഞ്ഞു. ഞങ്ങൾ വലിയ വില നൽകി. ഞങ്ങളുടെ പ്രതികരണങ്ങളിൽ ഞങ്ങൾ സംയമനം പാലിച്ചു. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ… പ്രതികാരം ചെയ്യേണ്ട സമയമായിരുന്നു അത്, പക്ഷേ അത് അളന്നു, അത് കാലിബ്രേറ്റ് ചെയ്തു, അത് ഇന്ത്യ വ്യക്തമാക്കി.“ ആനന്ദ് ശർമ്മ പറഞ്ഞു. പ്രതിനിധി സംഘത്തിലേയ്ക്ക് കോൺഗ്രസ് നൽകിയ നാലു പേരുകളിൽ ഒന്നാണ് ആനന്ദ് ശർമ്മയുടേത്.