ന്യൂഡൽഹി : കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ധാർമ്മിക നിലപാടിന്റെ സ്ഥിരതയെ ചോദ്യം ചെയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പ് പരാജയങ്ങൾ രാഹുലിന്റെ ധാർമ്മിക നിലപാടിനെ മാറ്റിയിട്ടുണ്ടകാമെന്ന് അമിത് ഷാ പറഞ്ഞു.
2013-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭ അവതരിപ്പിച്ച ഓർഡിനൻസ് രാഹുൽ ഗാന്ധി പരസ്യമായി തള്ളിക്കളഞ്ഞതും കീറിയതും ജനങ്ങൾക്ക് ഓർമ്മയുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി . അന്നത്തെ രാഹുൽഗാന്ധിയുടെ നിലപാടുകളും വർത്തമാനകാല നിലപാടുകളും മാറ്റമാണെന്നും അമിത് ഷാ പറഞ്ഞു.
‘ കുറ്റവാളികളായ നിയമസഭാംഗങ്ങളെ സംരക്ഷിക്കാനാണ് ഓർഡിനൻസ് ശ്രമിച്ചത്, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഗുണം ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ലാലു ജിയെ സംരക്ഷിക്കാൻ മൻമോഹൻ സിംഗ് കൊണ്ടുവന്ന ഓർഡിനൻസ് രാഹുൽ ജി എന്തിനാണ് കീറിയത്? അന്ന് ധാർമ്മികത ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ എന്താണ് സംഭവിച്ചത്? തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതുകൊണ്ടുമാത്രം അത് മാറിയോ ? തിരഞ്ഞെടുപ്പുകളിലെ വിജയവുമായോ പരാജയവുമായോ ധാർമ്മികതയുടെ മാനദണ്ഡങ്ങൾ ബന്ധപ്പെട്ടിട്ടില്ല. അവർ സൂര്യനെയും ചന്ദ്രനെയും പോലെ സ്ഥിരതയുള്ളവരായിരിക്കണം,” അമിത് ഷാ പറഞ്ഞു.
ശിക്ഷിക്കപ്പെട്ട നിയമസഭാംഗങ്ങൾക്ക് അവരുടെ സീറ്റുകൾ നിലനിർത്താൻ മൂന്ന് മാസത്തെ സാവകാശം കൊണ്ടുവരുന്ന ഓർഡിനൻസാണ് അന്ന് മന്മോഹൻ സിംഗ് സർക്കാർ കൊണ്ടുവന്നത്. കാലിത്തീറ്റ കുംഭകോണത്തിൽ ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ട സമയത്തായിരുന്നു ഇത് . ശിക്ഷിക്കപ്പെട്ട എംപിമാരെയും എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ നിരാകരിക്കുന്നതായിരുന്നു ഓർഡിനൻസ്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ വച്ചാൽ സ്വന്തം പദവി നഷ്ടപ്പെടുന്ന ബിൽ ദിവസങ്ങൾക്ക് മുൻപാണ് അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത് . ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത് ഒരുപോലെ ബാധകമാണെന്ന് അമിത് ഷാ പറഞ്ഞു . “ഇത് പാസാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസ് പാർട്ടിയിലും പ്രതിപക്ഷത്തും ധാർമ്മികതയെ പിന്തുണയ്ക്കുകയും ധാർമ്മികത നിലനിർത്തുകയും ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടാകും, ”അദ്ദേഹം പറഞ്ഞു. .
“പ്രധാനമന്ത്രിയെ തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, നേരത്തെ, ഇന്ദിരാഗാന്ധി 39-ാം ഭേദഗതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരെ ഇന്ത്യൻ കോടതികളുടെ ജുഡീഷ്യൽ അവലോകനത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാൽ നരേന്ദ്ര മോദി ജി ഒരു “പ്രധാനമന്ത്രി ജയിലിലായാൽ രാജിവയ്ക്കേണ്ടിവരുമെന്ന ഭരണഘടനാ ഭേദഗതി ഉറപ്പായും വേണമെന്നാണ് പറഞ്ഞത് . തന്നെ പോലും ഒഴിവാക്കരുതെന്നാണ് നിർദേശിച്ചത് “ അമിത് ഷാ പറഞ്ഞു.
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് തുടർച്ചയായി 30 ദിവസം തടങ്കലിൽ വച്ചാൽ അവരെ സ്വയമേവ നീക്കം ചെയ്യാൻ ബിൽ അനുശാസിക്കുന്നു.ഇരുസഭകളിലെയും 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) നിലവിൽ ഈ ബിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കാര്യമായ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ ലക്ഷ്യം വയ്ക്കാൻ ഇത് ഉപയോഗിക്കാമെന്നാണ് വിമർശകർ ആരോപിക്കുന്നത് അതേസമയം ഇത് ഭരണഘടനാ ധാർമ്മികത പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.

