ബസ്തർ ; ഛത്തീസ്ഗഡിൽ നക്സലിസം അവസാന ഘട്ടത്തിലേക്ക്. അടുത്ത വർഷം മെയ് മാസത്തിന് മുമ്പ് നക്സൽ രഹിത രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു . നക്സലൈറ്റുകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ നീക്കങ്ങളും നടന്നുവരികയാണ്. സുരക്ഷാ സേനയും ഓപ്പറേഷനുകളും ഏറ്റുമുട്ടലുകളും നടത്തുന്നുണ്ട്.
ഇപ്പോഴിതാ തലയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച 10 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങിയിരിക്കുകയാണ് . ബസ്തർ ജില്ലയിലെ സുരക്ഷാ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡി.കെ.എസ്.ഇസഡ്.സി) അംഗം ചൈതു എന്ന ശ്യാം ദാദയും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.
ജഗ്ദൽപൂരിൽ സുരക്ഷാ സേനയ്ക്ക് മുന്നിലാണ് 10 നക്സലൈറ്റുകൾ കീഴടങ്ങിയത് . കീഴടങ്ങിയ ഡി.കെ.എസ്.ഇസഡ്.സി അംഗം ചൈതു എന്ന ശ്യാം ദാദയുടെ തലയ്ക്ക് 25 ലക്ഷം രൂപയും ഡിവിഷണൽ കമ്മിറ്റി അംഗം സരോജ് എന്ന മൽക്കു സോധിയുടെ തലയ്ക്ക് 8 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ 23 മാസത്തിനുള്ളിൽ മാവോയിസ്റ്റ് നേതാക്കൾ ഉൾപ്പെടെ 2,200-ലധികം നക്സലൈറ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങിയതായി പോലീസ് പറഞ്ഞു.

