കാവൻ: ഓസ്ട്രേലിയയിൽ മരിച്ച ഐറിഷ് അധ്യാപികയുടെ സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. 28 വയസ്സുള്ള മീത്ത് സ്വദേശിനി സാറ ഹാൽപെന്നിയാണ് മരിച്ചത്. ഈ മാസം 14 ന് ആയിരുന്നു അസുഖത്തെ തുടർന്ന് സാറയ്ക്ക് ജീവൻ നഷ്ടമായത്.
ജനുവരി 1 വ്യാഴാഴ്ചയാണ് മൃതദേഹം സംസ്കരിക്കുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് ആറ് മണിവരെയാകും പൊതുദർശനം ഉണ്ടാകുക. വ്യാഴാഴ്ച രാവിലെ
മൃതദേഹം ലോബിൻസ്ടൗണിലെ ഹോളി ക്രോസ് പള്ളിയിൽ എത്തിക്കും. ശേഷം 11 മണിയോടെ വിശുദ്ധ കുർബാന ആരംഭിക്കും. ശേഷം അടുത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.
മെൽബണിലെ സ്കൂളിലെ അധ്യാപികയാണ് സാറ. ഇതിന് പുറമേ സെന്റ് കെവിൻസ് ജിഎഎ ക്ലബ്ബ് അംഗവുമാണ്. അസുഖത്തെ തുടർന്നാണ് സാറ മരിച്ചത്.

