നാവൻ: വാഹനാപകടത്തിൽ കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെതിരെ കുറ്റം ചുമത്തി കോടതി. ട്രിം ജില്ലാ കോടതിയുടേതാണ് നടപടി. നാവൻ സ്വദേശിയും 26 കാരനുമായ ആരോൺ ഒ കോണലാണ് അറസ്റ്റിലായിരിക്കുന്നത്.
ഫെബ്രുവരി 21 ന് ആയിരുന്നു 16 വയസ്സുള്ള മിയ ലില്ലി കിയോഗ് കൊല്ലപ്പെട്ടത്. യുവാവ് അപകടകരമായ രീതിയിൽ ഓടിച്ച വാഹനം ലില്ലിയുടെ ജീവനെടുക്കുകയായിരുന്നു. അപകടത്തിന് തൊട്ട് പിന്നാലെ കടന്നുകളഞ്ഞ യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഗതാഗതനിയമം ലംഘിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

