ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.
കാറും യുവാവ് ചവിട്ടിയിരുന്ന സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് യുവാവ് തെറിച്ചുവീണു. ഉടനെ തന്നെ വിവരം അറിഞ്ഞ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ മേറ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

