ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ആൻട്രിം റോഡിലെ ഫ്ളാറ്റ് സമുച്ഛയത്തിലായിരുന്നു തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്.
നാല് ഫയർ എൻജിനുകൾ സ്ഥലത്തുണ്ട്. മുൻ കരുതലെന്നോണം പ്രദേശത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

