ബെൽഫാസ്റ്റ്: ഡങ്കനോണിൽ വാഹനാപകടം. ഒരാൾക്ക് സാരമായി പരിക്കേറ്റു. മോയ് റോഡിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റയാൾ ആശുപത്രിയിൽ തുടരുകയാണ്.
വെള്ളി നിറത്തിലുള്ള ഫോക്സ്വാഗൺ കാറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ദൃശ്യങ്ങളും വിവരങ്ങളും ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

