ബെൽഫാസ്റ്റ്: ഇൻഷൂറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് വടക്കൻ അയർലൻഡ് പോലീസ്. വാഹനങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന ദൗത്യത്തിന്റെ ഭാഗമായി ഇൻഷൂറൻസ് ഇല്ലാത്ത 80 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു. ഇൻഷൂറൻസ് ഇല്ലാത്ത ഇ- സ്കൂട്ടറുകളും വ്യാപകമായി പിടിച്ചെടുത്തിട്ടുണ്ട്.
ഇൻഷുറൻസ് ഇല്ലാത്തവരും അപകടമുണ്ടാക്കുന്നതുമായ ഡ്രൈവർനമാർ സമ്പദ്വ്യവസ്ഥയ്ക്ക് 2.4 മില്യൺ പൗണ്ട് നഷ്ടമുണ്ടാക്കുമെന്ന് മോട്ടോർ ഇൻഷുറേഴ്സ് ബ്യൂറോ (എംഐബി) കണക്കാക്കിയിട്ടുണ്ട്. ഇൻഷൂറൻസ് ഇല്ലാതെ വാഹനമോടിച്ച എല്ലാവർക്കും പിഴ ഈടാക്കിയിട്ടുണ്ടെന്ന് പോലീസ് സർവീസിന്റെ റോഡ് പോലീസിംഗ് യൂണിറ്റിന്റെ പിഎസ്എൻഐ മേധാവി ചീഫ് ഇൻസ്പെക്ടർ സെലസ്റ്റ് സിംപ്സൺ പറഞ്ഞു. 200 പൗണ്ടാണ് പിഴയായി ഈടാക്കിയത്. ഇതിന് പുറമേ ഡ്രൈവിംഗ് ലൈസൻസിൽ ആറ് പോയിന്റുകളും നൽകിയിട്ടുണ്ട്.

