ഡബ്ലിൻ: ഡബ്ലിനിൽ പള്ളിയ്ക്ക് തീയിട്ട സംഭവത്തിൽ കോടതിയിൽ കുറ്റസമ്മതം നടത്തി പ്രതി. ഡബ്ലിൻ 1 ലെ സെവില്ലെ പ്ലേസിൽ താമസിക്കുന്ന 42 കാരനായ സയീദ് ഖോസ്രോആദി യാണ് കോടതിയിൽ കുറ്റം സമ്മതിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ ഇയാളെ ഹാജരാക്കിയിരുന്നു.
ജൂൺ 29 ന് ടാൽബോട്ട് സ്ട്രീറ്റിലെ ഫൈസാൻ ഇ മദീന പള്ളിയിലായിരുന്നു ഇയാൾ തീയിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇറാനിയൻ പൗരനായ ഇയാൾ ഭീകരാക്രമണം നടത്തുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി നടപടി സ്വീകരിക്കുകയായിരുന്നു. അടുത്ത വർഷം ജനുവരി 15 ന് ഇയാൾക്ക് ശിക്ഷ വിധിക്കും.
Discussion about this post

