ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൃഷിസ്ഥലത്ത് അപകടം. സംഭവത്തിൽ 30 വയസ്സുള്ള കർഷകൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വ്യക്തിയാണ് തൊഴിലിടത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് മരിച്ചത്.
തൊഴിൽ സ്ഥലത്ത് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പണികൾ ചെയ്യുകയായിരുന്നു 30 കാരൻ. ഇതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 30 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

