വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടം. മോട്ടോർസൈക്കിൾ യാത്രികൻ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി 9.20 ഓടെ ആയിരുന്നു സംഭവം. ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം മുന്നോട്ടുവരണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

