ക്ലെയർ: കൗണ്ടി ക്ലെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികന് ജയിൽ ശിക്ഷ. 65 വയസ്സുള്ള വ്യക്തിയ്ക്കാണ് മൂന്ന് വർഷവും ഒൻപത് മാസവും തടവ് ശിക്ഷ വിധിച്ചത്. 12 വയസ്സുള്ള പെൺകുട്ടിയെ 19 വർഷം മുൻപ് ആയിരുന്നു പ്രതി പീഡനത്തിന് ഇരയാക്കിയത്.
എന്നിസ് സർക്യൂട്ട് കോടതിയാണ് ശിക്ഷവിധിച്ചത്. എച്ച്എസ്ഇ ഹോസ്പിറ്റൽ മുൻ പോർട്ടർ ജെറാർഡ് ഷീഡിയാണ് കേസിലെ പ്രതി. ഒരു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനം സഹിക്കവയ്യാതെ ഈ വിവരം പെൺകുട്ടി പുറത്ത് പറയുകയായിരുന്നു. നിലവിൽ 32 വയസ്സാണ് ഇരയുടെ പ്രായം.
Discussion about this post

