ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിനുള്ളിൽ യുവതിയുടെയും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് അന്വേഷണ സംഘം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ യുവതിയുടെയും പെൺ കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ അമ്മയുടെയും കുഞ്ഞിന്റെയും മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും സംശയിക്കുന്നില്ല. ഈസ്റ്റേൺ യൂറോപ്പിൽ നിന്നുള്ള സ്ത്രീയാണ് മരിച്ച 30 കാരി. കാരിക്ക് ഓൺ സുയിറിൽ ഉള്ളത് യുവതിയുടെ കുടുംബ വീട് ആണ്. പ്രസവത്തിനിടെ ആകാം മരണം സംഭവിച്ചത് എന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post

