വാട്ടർഫോർഡ്: ക്രാന്തിയുടെ മെയ്ദിനാഘോഷം ഇന്ന് നടക്കും. മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽവച്ചാണ് ആഘോഷപരിപാടികൾ നടക്കുക. നടൻ സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ എന്ന നാടകം ആഘോഷപരിപാടിയുടെ ഭാഗമായി അരങ്ങേറും.
ഇന്ന് വൈകീട്ടോടെയാണ് പരിപാടികൾ നടക്കുക. നാടകത്തിന് പുറമേ സംഗീത പരിപാടികളും ഉണ്ടാകും. വാട്ടർഫോർഡിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ എസ്ബിഎസ് കാറ്ററിംഗിന്റെ ഫുഡ്കോർട്ടും ആഘോഷപരിപാടിയുടെ ഭാഗമായി ഒക്കുന്നുണ്ട്.
Discussion about this post

