ഡബ്ലിൻ: സെന്റ് സ്റ്റീഫൻസ് ഗ്രീൻ ഷോപ്പിംഗ് സെന്ററിന്റെ നവീകരണത്തിനെതിരെ പ്രതിഷേധം. നൂറ് കണക്കിന് പേർ പ്രതിഷേധ പ്രകടനവുമായി ഡബ്ലിൻ സിറ്റി സെന്ററിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ സംഘടിച്ചു. ദി സേവ് സ്റ്റീഫൻസ് ഗ്രീൻ ക്യാമ്പയ്നിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഉച്ചയോടെയായിരുന്നു പ്രതിഷേധക്കാർ നഗരത്തിൽ തടിച്ച് കൂടിയത്. നിലവിലെ കെട്ടിടത്തിന്റെ ചരിത്രപരമായ പ്രാധാന്യം അധികാരികൾ മനസ്സിലാക്കണം എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംരക്ഷിക്കപ്പെടേണ്ട കെട്ടിടമാണ് അത്. ഇത്തരം കെട്ടിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ അതിന്റെ വൈവിധ്യങ്ങൾക്ക് വെല്ലുവിളിയാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയായിരുന്നു പ്രതിഷേധക്കാർ സ്ഥലത്ത് തമ്പടിച്ചത്.
Discussion about this post

