കോർക്ക്: കോർക്കിൽ പബ്ബിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 27 കാരന് ആയിരുന്നു ജീവൻ നഷ്ടമായത്. യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പബ്ബിൽ എത്തിയ യുവാവ് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഇതേ തുടർന്ന് പബ്ബിലെ ജീവനക്കാർ യുവാവിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. പുറത്തുപോയ യുവാവ് അൽപ്പനേരത്തിന് ശേഷം മടങ്ങിയെത്തി. പിന്നെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതോടെ അവിടെയുണ്ടായിരുന്നവർ യുവാവിനെ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് വൈദ്യസഹായം നൽകിയെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
Discussion about this post

