ഡബ്ലിൻ: ഡബ്ലിനിലെ മുൾഹുദാർട്ടിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. പാർസ്ലിക്സ്ടൗൺ ഡ്രൈവിൽ പുലർച്ചെ 3.55 ന് ആയിരുന്നു സംഭവം. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 40 വയസ്സ് പ്രായം തോന്നിയ്ക്കുമെന്ന് ഗാർഡ അറിയിച്ചു.
മൂന്നാം തിയതി ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില പിന്നെയും മോശമായി ഇതേ തുടർന്നായിരുന്നു മരണം.
Discussion about this post

