ഡബ്ലിൻ: ഡബ്ലിനിലെ ഡൺ ലാവോഘെയറിൽ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. പ്രദേശവാസിയായ മാർക്ക് കുള്ളൻ ആയിരുന്നു മരിച്ചത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളിൽ പ്രതിയാണ് മാർക്ക് കുള്ളൻ. മയക്കുമരുന്ന് വിൽപ്പനയുൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്. ലഹരി സംഘവുമായി ബന്ധപ്പെട്ട തർക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ സംശയം.
ഞായറാഴ്ച രാവിലെ കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്കിൽ ആയിരുന്നു സംഭവം. ഇയാൾക്ക് കാലിലാണ് വെടിയേറ്റത്. തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മറ്റ് ക്രിമിനൽ കേസുകളും വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെയുണ്ട്.
Discussion about this post

