കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഇരുചക്രവാഹനാപകടത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ പുറത്ത്. ലെയ്ക്സ്ലിപ്പ് സ്വദേശിയായ സീമസ് മക്ഗിവൻ ആണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. അദ്ദേഹം ഓടിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. റിവർ ഫോറസ്റ്റ് ഹോട്ടലിൽ വർഷങ്ങളായി ജോലി ചെയ്തുവരികയാണ് മക്ഗിവെൻ.
Discussion about this post

