കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ആക്രമണം ഉണ്ടായ സ്ഥലത്ത് പോലീസ് എത്തി ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

