ഡബ്ലിൻ: നൈറ്റ് ലൈഫ് പ്രോത്സാഹനത്തിന് പുതിയ നീക്കങ്ങളുമായി ഐറിഷ് സർക്കാർ. ഇനി മുതൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ രാത്രികാല ബസ് സർവ്വീസ് ആരംഭിക്കും. മൂന്ന് വടക്ക്- പടിഞ്ഞാറൻ നഗരങ്ങളിലാണ് ബസ് സർവ്വീസ് ആരംഭിക്കുന്നത്.
സാംസ്കാരിക മന്ത്രി പാട്രിക് ഒ ഡൊണോവനാണ് ഇക്കാര്യം അറിയിച്ചത്. ദി വൺ @ വൺ എന്നാണ് പുതിയ പദ്ധതിയുടെ പേര്. പരീക്ഷണാടിസ്ഥാനത്തിൽ സ്ലൈഗോ, ബൺകാർണ, ലോംഗ്ഫോർഡ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. രാത്രികാലങ്ങളിൽ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഗ്രാമീണ മേഖലകളിലുള്ളവരെ നൈറ്റ് ലൈഫ് ആസ്വദിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. ഇത് ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Discussion about this post

