ഡൗൺ: ലിസ്ബണിൽ വാഹനാപകടത്തിൽ കുട്ടിയ്ക്ക് പരിക്ക്. 12 വയസ്സുള്ള കുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. പ്രിൻസ് വില്യം റോഡിൽവച്ചാണ് അപകടം ഉണ്ടായത്. കറുത്ത നിറത്തിലുള്ള ഹോണ്ട സിവിക് കാർ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

