ഡബ്ലിൻ: ഡബ്ലിനിലെ ഓഫീസിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് പേ പാൽ. കഴിഞ്ഞ ദിവസം ഇ- മെയിൽ വഴി ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ ജീവനക്കാർക്ക് കൈമാറി. കഴിഞ്ഞ ആഴ്ച തന്നെ ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന പേ പാൽ നൽകിയിരുന്നു.
സർക്കാരിന്റെ പുതിയ തീരുമാനം എത്ര ജീവനക്കാരെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നൂറോളം ജീവനക്കാരെ ഇത് ബാധിക്കുമെന്നാണ് നിഗമനം. 2024 ലും സമാന രീതിയിൽ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി 290 പേരെ ആയിരുന്നു കമ്പനി പിരിച്ചുവിട്ടത്. 2023 ൽ കമ്പനിയുടെ ഡണ്ടാൽക്ക് ഓഫീസ് അടച്ചുപൂട്ടിയിരുന്നു.
Discussion about this post

