ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി പ്രതിഷേധക്കാർ. ഡ്രൈവർമാർ, കർഷകർ, ചരക്ക് ലോറി ഉടമകൾ എന്നിവരുടെ സംഘടനയായ അയർലൻഡ് എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസ് പ്രൊട്ടസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമെന്ന് അവകാശപ്പെടുന്നവരാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ആയിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച അയർലൻഡ് എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസ് പ്രൊട്ടസ്റ്റ് ഗ്രൂപ്പ് നടത്തിയ പ്രതിഷേധം വലിയ ബുദ്ധിമുട്ടുകളാണ് രാജ്യത്ത് സൃഷ്ടിച്ചത്.
ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തിൽ അടുത്ത മാസവും സമരം ചെയ്യുമെന്നാണ് സംഘം അറിയിക്കുന്നത്. സമരം സമാധാനപരമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിക്കും. ഇന്ധനവില വിഷയവുമായി ബന്ധപ്പെട്ട് നിരവധി കൂടിക്കാഴ്ചകൾ സർക്കാരുമായി നടന്നുവരുന്നുണ്ടെന്നും സംഘം അറിയിച്ചു.

