കോർക്ക്: കൗണ്ടി കോർക്കിൽ കാറിടിച്ച് മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. കാരിഗാലിൻ സ്വദേശി കോണർ കോൾമാനാണ് മരിച്ചത്. വെള്ളിയാഴ്ച ആയിരുന്നു കാറിടിച്ച് കോൾമാൻ മരിച്ചത്.
ലിറ്റിൽ ഐലന്റിൽ വച്ചായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാർക്കൊപ്പം നടക്കുകയായിരുന്നു യുവാവ്. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടനെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

