ഡബ്ലിൻ: എല്ലാവരും രക്തസമ്മർദ്ദം പരിശോധിക്കണം എന്ന അഭ്യർത്ഥനയുമായി എഴുത്തുകാരൻ മാർട്ടി മൊറിസ്സി. ഹൃദയാഘാതത്തെ തുടർന്ന് രക്ഷിതാക്കൾ മരിച്ചതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി അദ്ദേഹം രംഗത്ത് എത്തിയത്. രക്തസമ്മർദത്തെ നിശബ്ദകൊലയാളി എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഇരുവരുടെയും മരണം ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആണ് ഓർമ്മിപ്പിക്കുന്നത്. ചിലപ്പോഴെല്ലാം നമ്മുടെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവ് ഉണ്ടാകാം. എന്നാൽ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനം ആണ്. നിങ്ങളെ എന്തെല്ലാം ദോഷമായി ബാധിക്കുമെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങളുടെ ശരീരം എന്താണ് പറയുന്നത് എന്നത് നിങ്ങൾക്ക് മനസിലാക്കാൻ കഴിയണം. മത്സരത്തിൽ നമുക്ക് പല കാർഡുകളും ലഭിക്കും. അതിൽ ആദ്യത്തേത് യെല്ലോ കാർഡ് ആണ്. ആരോഗ്യത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ തീർച്ചയായും ശ്രദ്ധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

