ഡബ്ലിൻ: ഫ്ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ക്ലെയർ, ഗാൽവെ, മയോ, സ്ലിഗോ എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി മുതലാണ് യെല്ലോ വാണിംഗ് ആരംഭിക്കുക. ഇത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിവരെ നിലനിൽക്കും. ഇതിന് പുറമേ കാവൻ, ഡൊണഗൽ, മൊനാഗൻ, ലെയ്ട്രിം എന്നീ കൗണ്ടികളിൽ മറ്റൊരു യെല്ലോ വാണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കൗണ്ടികളിൽ പുലർച്ചെ നാല് മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് മുന്നറിയിപ്പ്.
ഫ്ളോറിസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അഞ്ച് കൗണ്ടികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ യെല്ലോ വാണിംഗും ഏർപ്പെടുത്തി. ഡൊണഗൽ, ഗാൽവെ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണി മുതൽ 10 മണിവരെയാണ് യെല്ലോ വാണിംഗ്.

