ഡബ്ലിൻ: രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് നിരോധിക്കണമെന്ന ആവശ്യം തള്ളി അയർലൻഡ് മാധ്യമമന്ത്രി പാട്രിക് ഒ’ഡോണോവൻ. ലേബർ പാർട്ടിയാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയത്. എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് കുട്ടികളുടെ ഉൾപ്പെടെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച് എക്സിലൂടെ പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് രാജ്യത്ത് എക്സ് നിരോധിക്കണമെന്ന ആവശ്യം ഉയർന്നത്.
മാധ്യമങ്ങളോട് ആയിരുന്നു രാജ്യത്ത് എക്സ് നിരോധിക്കാൻ പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
Discussion about this post

