ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതോടെ കിടക്കകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണവും വർധിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 803 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 127 രോഗികളാണ് കിടക്കകൾ ലഭിക്കാതെ കാത്തിരിക്കുന്നത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 90 രോഗികളും സെന്റ് വിൻസന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 63 പേരും കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 60 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്.
Discussion about this post

