ഡബ്ലിൻ: ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ (എച്ച്എസ്എ) വെല്ലുവിളികൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ് (എംഎൻഐ). ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് പുതുക്കൽ, ഐറിഷ് റെസിഡൻസ് പെർമിറ്റ് പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികൾക്ക് ഉടൻ പരിഹാരം വേണമെന്നാണ് എംഎൻഐ ആവശ്യപ്പെടുന്നത്. വിഷയത്തിൽ തൊഴിൽ മന്ത്രിയ്ക്ക് പരാതി നൽകിയെന്നും എംഎൻഐ വ്യക്തമാക്കി.
വർക്ക് പെർമിറ്റ് അപേക്ഷകളിലും ഐറിഷ് റെസിഡൻസ് പെർമിറ്റ് പുതുക്കലുകളിലും തുടർച്ചയായ കാലതാമസങ്ങൾ നേരിടുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ടാണ് എച്ച്സിഎമാർക്ക് ഉണ്ടാക്കുന്നത്. പെർമിറ്റ് പുതുക്കൽ വൈകുകയോ നിരസിക്കുകയോ ചെയ്യപ്പെടുന്ന പക്ഷം ഐആർപി അസാധുവാകും. ഇത് വലിയ തിരിച്ചടിയാണ് എച്ച്സിഎമാർക്ക് ഉണ്ടാക്കുന്നത്.

