ഡബ്ലിൻ: വർക്ക് പെർമിറ്റ് തൊഴിൽ ലിസ്റ്റുകളിൽ ഇപ്പോൾ മുതൽ അഭിപ്രായങ്ങൾ സമർപ്പിക്കാം. കൺസൾട്ടേഷൻ കാലയളവ് ആരംഭിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റിൽ അയർലണ്ടിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലുടനീളവും (ഇഇഎ) കുറവുള്ള ജോലികൾ ഉൾപ്പെടുന്നു. ഇതിൽ മെഡിസിൻ, ഐസിടി, സയൻസസ്, ഫിനാൻസ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ റോളുകളും ഉൾപ്പെടുന്നു.
രണ്ട് വർഷത്തിന് ശേഷമാണ് തൊഴിൽ പെർമിറ്റുകൾക്കായുളള കൺസൾട്ടേഷൻ നടക്കുന്നത്. 2023 ൽ ആയിരുന്നു തൊഴിൽ പട്ടിക അവസാനമായി അവലോകനം ചെയ്തത്. ആ വർഷം 11 അധിക തസ്തികകൾ ക്രിട്ടിക്കൽ സ്കിൽ തൊഴിൽപട്ടികയിൽ സർക്കാർ ഉൾപ്പെടുത്തി. 32 തസ്തികകൾ പൊതു തൊഴിൽ അനുമതിക്ക് യോഗ്യമാക്കുകയും ചെയ്തു.
Discussion about this post

