വിക്ലോ: കൗണ്ടി വിക്ലോയിൽ മോഷണ ശ്രമത്തിനിടെ യുവതിയ്ക്ക് പരിക്ക്. ആർക്ലോയിൽ ഞായറാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റ യുവതി സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ തേടി.
ഡോയൽസ് ലൈനിൽ രാത്രി 8.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാക്കളെ യുവതി പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെയാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

