ഡബ്ലിൻ: അയർലൻഡ് കൂടുതൽ ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ. സസ്റ്റെയ്നബിൾ എനർജി അതോറിറ്റി ഓഫ് അയർലൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നും കൂടുതൽ ഊർജ്ജം ലഭിക്കുമ്പോഴാണ് അയർലൻഡ് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 78 ശതമാനത്തിലധികവും പൂർത്തീകരിക്കാൻ ഉപയോഗിച്ചത് ഫോസിൽ ഇന്ധനങ്ങളാണ്. ഇത് യൂറോപ്യൻ ശരാശരിയായ 57 ശതമാനത്തേക്കാൾ കൂടുതലാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഇയു രാജ്യങ്ങളിൽ നാലാമതാണ് ഇപ്പോൾ അയർലൻഡുള്ളത്. രാജ്യത്തിന്റെ മൊത്തം പ്രാഥമിക ഊർജ്ജ ആവശ്യങ്ങളുടെ പകുതിയോളം എണ്ണ ഉത്പന്നങ്ങളാണ് നിറവേറ്റിയത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

