ഡബ്ലിൻ: രോഗികൾ ബില്ലടയ്ക്കാത്തതിനെ തുടർന്ന് എച്ച്എസ്ഇയ്ക്ക് ലഭിക്കാനുള്ളത് വൻ തുക. 60 മില്യൺ യൂറോയാണ് രോഗികൾ ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് എച്ച്എസ്ഇയ്ക്ക് നഷ്ടമായത്. ഇതിന് പുറമേ സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിന്നും 138.4 മില്യൺ യൂറോയും എച്ച്എസ്ഇയ്ക്ക് ലഭിക്കാനുണ്ട്.
കഴിഞ്ഞ വർഷം ആദ്യമാസങ്ങളിലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചികിത്സ പൂർത്തിയാക്കിയ ശേഷം പണമടയ്ക്കാതെ വിവിധ ആശുപത്രികളിൽ നിന്നും രോഗികൾ മടങ്ങുകയായിരുന്നു. ലഭിക്കാനുള്ള 60 മില്യണിൽ 23.8 മില്യൺ പേഷ്യന്റ് ഇൻ ചാർജാണ്. ഇതിന് മുൻപുള്ള വർഷങ്ങളിൽ ലഭിക്കാനുണ്ടായിരുന്ന തുക ആശുപത്രികൾ എഴുതി തള്ളിയിരുന്നു. 16.6 മില്യൺ യൂറോ ആയിരുന്നു എഴുതിതള്ളിയത്.
Discussion about this post

