ഡബ്ലിൻ: അയർലൻഡിൽ ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ വെള്ളം പരമാവധി സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം. ഉയർന്ന ചൂട് അടുത്ത വാരാന്ത്യംവരെ തുടരുന്ന പശ്ചാത്തലത്തിലാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 13 കൗണ്ടികളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ വെള്ളം ചിലവഴിക്കുമ്പോൾ പ്രത്യേക കരുതൽ വേണം.
ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, ഗാൽവേ, മായോ, കിൽകെന്നി, ലാവോയിസ്, ഓഫാലിവ എന്നിവിടങ്ങളിൽ പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 1 മണിയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് തിങ്കളാഴ്ചവരെ തുടരും. അസാധാരണമായ ഉയർന്ന ജല ആവശ്യകതയെത്തുടർന്ന് ആറ് പ്രദേശങ്ങളിലുള്ളവർക്കാണ് ഉയിസ് ഐറാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വീടുകൾ, ഫാമുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവരോട് ജലം സംരക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

