കൊച്ചി: കൊറോഹെൽത്തിലെ കൂട്ട പിരിച്ചുവിടലുകൾക്ക് പിന്നാലെ കൊച്ചി ആസ്ഥാനമായുള്ള ടാൽറോപ്പ് കമ്പനിയ്ക്കെതിരെയും പരാതി. ഏകദേശം 300 ഓളം ജീവനക്കാരെ ശമ്പളമോ ആനുകൂല്യമോ ഇല്ലാതെ പ്രതിസന്ധിയിലാക്കിയെന്നാണ് പരാതി . ആർട്ടിഫിഷ്യൻ ഇന്റലിൻജൻസ് സാങ്കേതികവിദ്യ വന്നതോടെ കമ്പനി അടച്ചുപൂട്ടേണ്ടി വന്നുവെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. 300 ജീവനക്കാരെ ഘട്ടം ഘട്ടമായി പിരിച്ചുവിട്ടിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവർ നൽകിയ പരാതികൾ അവഗണിച്ചതിനെ തുടർന്ന് അവർ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് ടാൽറോപ്പ്. കമ്പനി വിവിധ ഐടി സേവനങ്ങൾ നൽകുന്നുണ്ട് . മൂന്ന് മാസത്തെ ശമ്പളവും സെറ്റിൽമെന്റ് തുകയും നൽകാനുണ്ടെന്ന് ജീവനക്കാർ പറയുന്നു . കമ്പനി ഉടമകൾ മറ്റ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതായും ജീവനക്കാർ പറയുന്നു.
പരാതി നൽകിയിരുന്നെങ്കിലും, വിഷയത്തിൽ ഇടപെടില്ലെന്ന് തൊഴിൽ വകുപ്പ് മറുപടി നൽകിയതായാണ് സൂചന. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. അമേരിക്കൻ കമ്പനിയായ കൊറോഹെൽത്ത് 800 ജീവനക്കാരെ പിരിച്ചുവിട്ടതും ഇതേ രീതിയിലാണ്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കൊറോഹെൽത്തുമായി ഇന്നലെ നടത്തിയ ചർച്ച ഫലം കണ്ടില്ല. മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് കമ്പനി വ്യക്തമാക്കി. 20-ാം തീയതി വീണ്ടും ചർച്ച നടക്കും. തിങ്കളാഴ്ച കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി മന്ത്രി ബിന്ദു കൃഷ്ണ ചർച്ച നടത്തും.

