കോർക്ക്: കോർക്കിൽ വഴിയരികിൽ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 15 ന് ആയിരുന്നു ബ്ലാക്ക് വാട്ടർ നദിയ്ക്ക് സമീപമുള്ള നടപ്പാതയിൽ 56 വയസ്സുള്ള പോൾ ഒ കോണറിന്റെ മൃതദേഹം കണ്ടെത്തിയത്. കോർക്കിലെ ബാലിഫെഹാൻ സ്വദേശിയാണ് അദ്ദേഹം.
ഇന്നലെയാണ് 40 കാരിയെ അറസ്റ്റ് ചെയ്തത്. തെക്കൻ മേഖലയിലെ ഗാർഡ സ്റ്റേഷനിലാണ് ഇവരുള്ളത്. 40 കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

