കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. സംഭവത്തിൽ 30 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായി. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടാമത്തെ കാറിന്റെ ഡ്രൈവറായ 50 കാരന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ചികിത്സയ്ക്കായി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ല. യുവാവിന്റെ മൃതദേഹവും കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറിനും ഏഴിനും ഇടയിൽ മേഖല വഴി കടന്ന് പോയ വാഹനങ്ങൾ ദൃശ്യങ്ങൾ പരിശോധിക്കണം. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

